പാലക്കാട്: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപന ങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി തൊഴില്‍മേള സംഘടിപ്പി ക്കും. പ്രായപരിധി- 18 മുതല്‍ 35 വയസ്സ് വരെ. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റര്‍ ( ബി ഇ, ബി.ടെക്, എം.സി.എ, എം.എസ്.സി (സി.എസ് /ഐ.ടി )), സീനിയര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റര്‍ ( ബി.ഇ, ബി.ടെക്, എം.സി.എ, എം.എസ്.സി ( സി.എസ്/ ഐ.ടി)) 25 ഈ വര്‍ഷത്തെ പ്രവൃത്തിപരിചയം, സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ് (എം.ടെക്/ഡിഗ്രി ( സൈബര്‍ സെക്യൂരിറ്റി)), സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് കോസെയില്‍സ് കോ-  ഓര്‍ഡിനേറ്റര്‍, ഫീല്‍ഡ് ഓഫീസര്‍, ( എസ് എസ് എല്‍ സി, പ്ലസ് ടു), മാനേജ്‌മെന്റ് സ്റ്റാഫ്, അസിസ്റ്റന്റ് മാനേജര്‍( പ്ലസ് ടു, ഡിഗ്രി), ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് ( പ്ലസ് ടു), സെയില്‍സ് മാനേജര്‍ ( ഡിഗ്രി), 5-7 ഈ വര്‍ഷത്തെ പ്രവൃത്തി പരിചയം. സെയില്‍സ് എക്‌സിക്യൂട്ടീവ് ( ഡിഗ്രി),  3-5 ഈ വര്‍ഷത്തെ പ്രവൃത്തിപരിചയം, സെയില്‍സ് കണ്‍സള്‍ട്ടന്റ്, ഷോറൂം സെയില്‍സ് കണ്‍സള്‍ട്ടന്റ് (പ്ലസ് ടുവോ അതിനു മുകളിലോ), മൂന്നുവര്‍ഷത്തെ ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് പ്രവര്‍ത്തിപരിചയം, കസ്റ്റമര്‍ റിലേഷന്‍ഷിപ് എക്‌സിക്യൂട്ടീവ് ( പ്ലസ് ടുവോ അതിനു മുകളിലോ ), ടീം ലീഡര്‍ ( പ്ലസ് ടുവോ അതിനു മുകളിലോ ), 38 ഈ വര്‍ഷത്തെ ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് പ്രവര്‍ത്തിപരിചയം  

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ( മൂന്നു പകര്‍പ്പ്), തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ സഹിതം പാലക്കാട് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  ഫെബ്രുവരി 26 ന് രാവിലെ 10 ന്് എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫെബ്രുവരി 24, 25, 26, തീയതികളിലായി രജിസ്റ്റര്‍ ചെയ്യാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം.  ഫോണ്‍ : 0491- 2505435

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!