പാലക്കാട്:തൊഴിലെടുക്കുന്ന വനിതകളുടെ വേദിയായ വര്‍ക്കിങ്ങ് വുമണ്‍സ് കോ-ഓര്‍ഡിനേഷന്‍ ജില്ലാ യോഗം സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനു ബന്ധിച്ച്, രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, തൊഴിലിടങ്ങളിലെ ലൈംഗികപീഡനം, വിവേ ചനം തുടങ്ങിയവ തടയുക, തുല്യജോലിക്ക് തുല്യവേതനം നല്‍കു ക, സ്ത്രീകളുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കു ക, പാര്‍ലമെന്റിലും നിയമസഭകളിലുമുള്‍പ്പെടെ ജനപ്രതിനിധി സഭകളില്‍ അര്‍ഹമായ സംവരണം ഉറപ്പുവരുത്തുക, രാജ്യത്തെ ഭിന്നിപ്പിക്കുന്ന പരത്വനിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മാര്‍ച്ച് 6ന് ജയില്‍ നിറക്കല്‍ സമരം നടത്തുന്നതിന് യോഗം തീരുമാനിച്ചു. മാര്‍ച്ച് 6ന് രാവിലെ 9 മണിക്ക് അഞ്ചുവിളക്ക് പരിസരത്തുനിന്നും പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണാസമരം നടത്തും. പരിപാടി വിജയിപ്പിക്കുന്നതിനായി എല്ലാ വനിതാതൊഴിലാളികളും രംഗത്തിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം.പത്മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി വി.സി.കാര്‍ത്ത്യായനി, സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ വി.സരള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.