മണ്ണാര്‍ക്കാട് : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലിസിന്റെ പിടിയിലായി. അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് ചങ്ങരംചാത്തി വീട്ടില്‍ സുഭാഷ് (40) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 33.8 ഗ്രാം എം.ഡി.എം.എയും ലഹരികടത്താന്‍ ഉപ യോഗിച്ച മോട്ടോര്‍ സൈക്കിളും പൊലിസ് പിടിച്ചെടുത്തു. മണ്ണാര്‍ക്കാട് പൊലിസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി അരയംകോട് വച്ചാണ് യുവാവിനെ പിടികൂടിയത്. ഇയാള്‍ മണ്ണാര്‍ക്കാട്, അലനല്ലൂര്‍ ഭാഗത്തെ ലഹരി വില്‍പനയുടെ മുഖ്യ കണ്ണിയാണെന്ന് പൊലിസ് പറഞ്ഞു. സുഭാഷ് കുറച്ച് ദിവസമായി ജില്ലാ ലഹരി വി രുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. മണ്ണാര്‍ക്കാട് മേഖലയില്‍ വര്‍ധിച്ചുവരുന്ന ലഹരി വില്‍പനയും ഉപയോഗവും തടയുന്നതിന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് കര്‍ ശന നടപടി സ്വീകരിച്ച് വരികയാണ്. ലഹരി മരുന്നിന്റെ ഉറവിടത്തെ കുറിച്ചും പ്രതി ഉള്‍പെട്ട ലഹരിവില്‍പന ശൃംഖലയെ കുറിച്ചും പൊലിസ് അന്വേഷണം ഊര്‍ജിതമാ ക്കി. ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് ഡി. വൈ.എസ്.പി. വി.എ.കൃഷ്ണദാസ്, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. ആര്‍.മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് എസ്.ഐ വിവേകിന്റെ നേതൃത്വത്തിലുള്ള പൊലിസും സബ് ഇന്‍സ്‌പെക്ടര്‍ എച്ച്.ഹര്‍ഷാദ്, പ്രമോദ് എന്നിവ രുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി ലഹരിമരുന്ന് പിടികൂടിയത്.