പാലക്കാട് : രേഖകളില്ലാതെ കടത്തുകയായിരുന്ന എഴുപത് ലക്ഷം രൂപഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും റെയില്‍വേ പോലീസ് പിടികൂടി. ചെന്നെയില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ നിന്നാണ് രേഖകളില്ലാത്ത പണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ മലപ്പുറം മോങ്ങം സ്വദേശി കളായ രണ്ട് പേരില്‍ നിന്നായാണ് പണം കണ്ടെടുത്തത്. എസ്ഐ മാരായ രമേഷ്കുമാര്‍, എം സുനില്‍,സിപിഒമാരായ സതീശന്, അജീഷ്ബാബു,ഷെയ്ക്ക് മുസ്തഫ എന്നിവരടങ്ങുന്ന സംഘമാണ് രേഖകളില്ലാത്ത പണക്കടത്ത് പിടികൂടിയത്.