കോട്ടോപ്പാടം : വിസ്ഡം സ്റ്റുഡന്‍സ് ഓര്ഗനൈസേഷന് അമ്പലപ്പാറ ശാഖയുടെ കീഴില്‍ ഹൈസ്കൂള്‍ മുതല്‍ ഡിഗ്രിവരെയുള്ള വിദ്യാ ര്‍ത്ഥികള്‍ക്കായി ‘ എന്റിച്ച് എക്സാം പോയിന്റര്‍’ പ്രോഗ്രാം സംഘടിപ്പിച്ചു. വിസ്ഡം ഓര്ഗനൈസേഷന് എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി ഹംസ മാടശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. ഖാലിദ് മലയില്‍ അധ്യക്ഷനായി.
ടി.കെ. മുഹമ്മദ് സക്കീര്‍, വട്ടത്തൊടി കുഞ്ഞയമ്മു. സിജാദ് പാറോക്കോട്ട്. പി. മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കണം എന്നതിനെ കുറിച്ച് പി. അബ്ദുസ്സലാം മാസ്റ്റര്‍ എടത്തനാട്ടുകര ക്ലാസെടുത്തു.