അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിന്റെ 2019 20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തീകരിച്ച മുണ്ടക്കുന്ന് അംഗണവാടി ചൂരിയോട് ബൈപാസ് റോഡ് മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.റഫീഖ ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി, അഫ്‌സറ മുഖ്യാതിഥിയായി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ഹംസപ്പ, എം.പി.എ. ബക്കര്‍ മാസ്റ്റര്‍, ഇ. സുകുമാരന്‍ മാസ്റ്റര്‍, നിജാസ് ഒതുക്കും പുറത്ത് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ദാമോദരന്‍ യൂസഫ് തെക്കന്‍, സി. അബൂബക്കര്‍, സി.ഷുക്കത്ത്, പി.പി.സദറുദ്ദീന്‍, പി.ഷാ നീര്‍ എം.മുഹമ്മദ് കുട്ടി, കെ.നാസര്‍,ടി. കുഞ്ഞാലന്‍, ടി. സൈതാലി എന്നിവര്‍ സംബന്ധിച്ചു.