പാലക്കാട്:കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 142 പേരെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി റീത്ത അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡി.എം.ഒ വ്യക്ത മാക്കി. 138 പേര്‍ വീടുകളിലും മൂന്നു പേര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലു ള്ളത്. ഇതുവരെ ഒമ്പത് സാമ്പിളുകളാണ് എന്‍.ഐ. വിയിലേക്ക് പരിശോധനയ്ക്കായി നല്‍കിയിട്ടുള്ളത്, ഇതില്‍ എട്ട് സാമ്പിളുകളും നെഗറ്റീവാണ്. സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ ഡ് സജ്ജമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും സ്വകാര്യ ആശുപ ത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പരിചര ണത്തില്‍ പരിശീലനം നല്‍കി വരുന്നതായി ഡി.എം.ഒ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് കൊറോണ വൈറസ് സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കും. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡി. ബാലമുരളി യുടെ അധ്യക്ഷതയില്‍ ചേബറില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരു ടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും നിരീക്ഷണം ശക്തമായി തുടരുന്നതായി യോഗം വിലയിരുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!