മണ്ണാര്‍ക്കാട് :പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് എസ്എഫ്‌ഐ നേതൃത്വത്തില്‍ ഏരിയ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.നാം ഇന്ത്യക്കാര്‍;ഭരണഘടനയുടെ കാവലിരിപ്പ് എന്ന മുദ്രാവാക്യവുമായാണ് വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തിയത്. മണ്ണാര്‍ ക്കാട് എംഇഎസ് കല്ലടി കോളേജിന് മുന്നില്‍ നടന്ന രാപ്പകല്‍ ധര്‍ണ ജില്ലാ പ്രസിഡന്റ് കെ എ പ്രയാണ്‍ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസി ഡന്റ് കെഎസ് അനുശ്രീ അധ്യക്ഷയായി.സിപിഎം കുമരംപുത്തൂര്‍ ലോക്കല്‍ സെക്രട്ടറി ജി സുരേഷ്‌കുമാര്‍,കെഎസ് അമല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.ഏരിയാ സെക്രട്ടറി കെ ഷാനിഫ് സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെസി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് അമല്‍ജിത്ത് അധ്യക്ഷനായി.സുരേഷ് കുമാര്‍,കെ ഷാനിഫ് തുടങ്ങി യവര്‍ സംസാരിച്ചു.