തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടി പുന്നക്കല്‍ വഴിക്കടവില്‍ ക്ഷീരകര്‍ഷകന് നേരെ കാട്ടുപന്നി ആക്രമണം.വഴിക്കടവ് തുമ്പച്ചാല്‍ റോഡരുകില്‍ പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ ക്ഷീരകര്‍ഷകനായ ബെന്നി ചീങ്കല്ലേലിനാണ് (58) കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.രാവിലെ 10.30നാണ് സംഭവം.കാട്ടുപന്നി ആക്രമിക്കുന്നത് കണ്ട കാര്‍ യാത്രക്കാരും സമീപവാസികളും ചേര്‍ന്ന് ബെന്നിയെ രക്ഷപ്പെടുത്തി. തിരു വമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!