മണ്ണാര്‍ക്കാട്: വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ നേരിടുന്ന പ്രശ്ന ങ്ങള് മനസ്സിലാക്കാനും ചര്‍ച്ച നടത്തി പരിഹാരം കാണാനുമായി സര്‍ക്കാര്‍ നടത്തുന്ന വനസൗഹൃദ സദസ് തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ മണ്ണാര്‍ക്കാട് നടക്കും.ജനങ്ങളും വ കുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്നങ്ങ ള്‍ സമയബന്ധിതമായും ന്യായമായും പരിഹരിക്കുവാനും പ്രസ്തുത മേഖലയില്‍ വനസൗ ഹാര്ദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഉദ്ദേശം.വിവിധ ഓഫീസുകളില്‍ ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കല്‍,മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വിദഗ്ദ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കല്‍,വകുപ്പ് കൈക്കൊണ്ടതും സ്വീകരിച്ചു വരുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരണം നല്കല് എന്നിവയാണ് വനസൗഹൃദ സദസ്സിലൂടെ വനം വന്യജീവി വകുപ്പ് ലക്ഷ്യമിടുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോ ടനുബന്ധിച്ചാണ് മലയോര പ്രദേശങ്ങളില്‍ വനാതിര്‍ത്തി പങ്കിടുന്ന തൃതല പഞ്ചായ ത്തുകളിലെ ജനപ്രതിനിധികള്‍,എംഎല്‍എമാര്‍,വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ വരെ പങ്കെടുപ്പിച്ച് സംസ്ഥാനത്തുടനീളം വനസൗഹൃദ സദസ്സ് നടത്തുന്നത്.
ഷൊര്‍ണൂര്‍,ഒറ്റപ്പാലം,കോങ്ങാട് നിയോജക മണ്ഡലങ്ങളിലെ വനസൗഹൃദ സദസ്സ് തി ങ്കളാഴ്ച രാവിലെ 9.30ന് കാഞ്ഞിരപ്പുഴ ലിന്‍ഷ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന യോഗത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണ ന്‍കുട്ടി, തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലിം, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രമ രാജന്, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാരായണന്‍കുട്ടി, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ, പാലക്കാട് സി.സി.എഫ്, ഇ.സി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
മണ്ണാര്‍ക്കാട്,മലമ്പുഴ നിയോജക മണ്ഡലങ്ങളുടെ വനസൗഹൃദ സദസ്സ് ചൊവ്വാഴ്ച രാവിലെ 9.30 ന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയ ത്തില്‍ നടക്കും.യോഗത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേ ഷ്, വി.കെ ശ്രീകണ്ഠന് എം.പി, എന്‍. ഷംസുദ്ദീന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് കെ. ബിനുമോള്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്, മണ്ണാ ര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബുഷറ, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് മുള്ളത്തില്‍ ലത, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തംഗം സലീം, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ജസീന, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി, തെങ്കര ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി, അട്ടപ്പാടി തഹസില്‍ദാര്‍ എ. ഷാനവാസ്, മണ്ണാര് ക്കാട് ഡി.എഫ്.ഒ, പാലക്കാട് സി.സി.എഫ്, ഇ.സി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടു ക്കും.
ഏപ്രില്‍ 13 ന് രാവിലെ 10.30 ന് നെന്മാറ സാരഗി-ജ്യോതിസ് റസിഡന്‍സിയില്‍ നടക്കുന്ന യോഗത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, രമ്യ ഹരിദാസ് എം.പി, എം.എല്‍.എമാരായ പി.പി സുമോദ്, കെ.യബാബു, കെ.ഡി പ്രസേനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാ രായ രജനി ബാബു, ടി.കെ ദേവദാസ്, ലീലാമണി, പി.എസ് പ്രമീള, കെ.സി കൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി. രമേശ് കുമാര്‍, സുമിത ജയന്, കെ. മണി കണ്ഠന്, കല്പനാ ദേവി, എല്‍. സായിരാധ, പ്രിന്‍സ് ജോസ്, പ്രഭിത ജയന്, വിഘ്നേഷ്, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ, പാലക്കാട് സി.സി.എഫ്, ഇ.സി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
