മണ്ണാര്‍ക്കാട്: കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രില്‍ 10 ന് രാവിലെ 10.30ന് തൃശ്ശൂര്‍ ജില്ലയിലെ കേരള ബാങ്ക് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ചെയര്‍മാനായ സെലക്ട് കമ്മിറ്റി തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ പൊതുജനങ്ങ ള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, സഹ കരണ സംഘങ്ങളിലെ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥ കളില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. 2022 ലെ കേരള സഹകരണ സംഘ(മൂന്നാം ഭേദഗതി) ബില്ലും ഇത് സംബന്ധിച്ച ചോദ്യാവലിയുംwww.niyamasabha.org ല്‍ ലഭിക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് യോഗ ത്തില്‍ നേരിട്ടോ രേഖാമൂലമോ legislation.kla@gmail.comലോ സമിതി ചെയര്‍മാനോ നിയമസഭാ സെക്രട്ടറിക്കോ നല്‍കാമെന്ന് സെക്രട്ടറി എ.എം ബഷീര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!