മണ്ണാര്‍ക്കാട്: ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടി യിലെ മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ ഒന്നാം പ്രതി മുക്കാലി സ്വദേശി അബ്ബാസ് വിചാരണ കോടതിയില്‍ ഹാജരായി.സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ 11.30ഓടെയാണ് അഭിഭാഷകന്‍ മുഖേനെ മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ ഹാജ രായത്.അബ്ബാസിനെ കോടതി റിമാന്‍ഡ് ചെയ്തു.ഇത് കേട്ടയുടന്‍ തള ര്‍ന്നു വീണ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോ ഗിയാണെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണ മെന്നും അബ്ബാസിന്റെ അഭിഭാഷകന്‍ വാദിച്ചു.മധുവിന്റെ അമ്മ യ്ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ പി ജയന്‍ വാദിച്ചു.തുടര്‍ന്ന് 14 ദിവസത്തേക്ക് അബ്ബാസിനെ റിമാന്‍ഡ് ചെയ്തതായി ജഡ്ജി കെഎം രതീഷ്‌കുമാര്‍ അറിയിക്കുകയായിരുന്നു. മധുവിന്റെ അമ്മ മല്ലിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ 18ന് ഹാജരാ കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.കേസില്‍ അബ്ബാസിന്റെ ബന്ധു ഷിഫാന്‍ നേരത്തെ അറസ്റ്റിലായിരുന്നു.