മണ്ണാര്‍ക്കാട്: കൈറ്റ് – വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിത വിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗ ണ്ടിലേക്ക് 110 സ്‌കൂളുകളെ തെരഞ്ഞെടുത്തു. 753 സ്‌കൂളുകളാണ് സീസണ്‍ 3- ല്‍ പങ്കെടുക്കുന്നതിന് അപേക്ഷിച്ചിരുന്നത്. 47 പ്രൈമറി സ്‌കൂളുകളും 63 ഹൈസ്‌കൂളുകളുമാണ് ഹരിതവിദ്യാലയം സീസ ണ്‍ 3- യുടെ പ്രാഥമിക ലിസ്റ്റിലുള്ളത്.12 സ്‌കൂളുകളുമായി പാലക്കാട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍.ഇതില്‍ മണ്ണാര്‍ ക്കാട് താലൂക്കിലെ ജിഒഎച്ച്എസ്എസ് എടത്തനാട്ടുകര,ജിയുപി സ്‌കൂള്‍ ഭീമനാട് എ്ന്നിവയും ഉള്‍പ്പെടും.

മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് 11 വീതവും കാസറ ഗോഡ്, കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്ന് 10 വീതവും സ്‌ കൂളുകള്‍ മികവുകള്‍ പങ്ക് വയ്ക്കും. കോട്ടയം, ആലപ്പുഴ ജില്ലക ളില്‍ നിന്ന് 7, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട 6, തൃശൂര്‍, ഇടുക്കി 5, വയനാട് 4 എന്നീ തരത്തിലാണ് പങ്കാളിത്തം. ഈ സ്‌കൂളുകളില്‍ നേരിട്ടുള്ള പരിശോധന കൂടി ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാന തുക. ഫൈനല്‍ റൗണ്ടിലേക്ക് 10 സ്‌കൂളുകളാണ് തെര ഞ്ഞെടുക്കപ്പെടുക. ഇവര്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റു പ്രാഥമിക റൗണ്ടിലെത്തുന്ന സ്‌കൂളുകള്‍ക്ക് 15000 രൂപ വീതവും ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കൈറ്റ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ മുതല്‍ കൈറ്റ്-വിക്ടേഴ്സ് ചാനലില്‍ ഹരിതവിദ്യാലയം റിയാലിറ്റിഷോ സീസണ്‍ 3-യുടെ സംപ്രേഷണം ആരംഭിക്കും. തെരഞ്ഞെടുത്ത സ്‌കൂളുകളുടെ ലിസ്റ്റ് hv.kite.kerala.gov.in വെ ബ്സൈറ്റില്‍ ലഭ്യമാണ്.അപേക്ഷിച്ച സ്‌കൂളുകളുടെ പഠന-പാഠ്യേ തര പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളി ത്തം, ഡിജിറ്റല്‍ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീ കാരങ്ങള്‍, കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്‌കൂളുകളെ തെരഞ്ഞെ ടുത്തിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!