അഗളി: അട്ടപ്പാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേ തൃത്വത്തില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ 50 ഓളം പരാ തികള്‍ തീര്‍പ്പാക്കി.അഗളി മിനി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച അദാലത്തില്‍ പഞ്ചായത്ത്, റേഷന്‍ കാര്‍ഡ്, ഭൂമിതര്‍ക്കം എന്നിവ യുമായി ബന്ധപ്പെട്ട പരാതികള്‍ ഉള്‍പ്പടെ ആകെ 182 പരാതികള്‍ ലഭിച്ചു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. പട്ടയവുമായി ബന്ധപ്പെട്ട രണ്ട് കേസുകളുടെ വിചാരണ യും അദാലത്തില്‍ നടന്നു.
തീര്‍പ്പാക്കാത്ത പരാതികള്‍ ഒരുമാസത്തിനകം തീര്‍പ്പാക്കാന്‍ അദാ ലത്ത് വേദിയില്‍ തന്നെ സന്നിഹിതരായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ല കലക്ടര്‍ അറിയിച്ചു. എല്ലാ ആഴ്ച യിലും ബുധന്‍ അല്ലെങ്കില്‍ വ്യാഴം ദിവസങ്ങളില്‍ ജില്ലയിലെ ഓരോ താലൂക്കുകളില്‍ അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്.അട്ടപ്പാടിയില്‍ അടുത്ത അദാലത്ത് ഒരു മാസം കഴിഞ്ഞ് ഉണ്ടാവും. അതിനുള്ളില്‍ നിലവില്‍ തീര്‍പ്പാകാത്ത പരാധികള്‍ തീര്‍പ്പാക്കാനാണ് ഉദ്ദേശിക്കു ന്നതെന്നും ജില്ല കലകടര്‍ പറഞ്ഞു.
അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അദാലത്ത് ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ഒറ്റപ്പാ ലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി. ധര്‍മ്മ ലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, എല്‍.എ – എന്‍.എച്ച് ഡെപ്യൂട്ടി കലക്ടര്‍ ജോസഫ് സ്റ്റീഫന്‍ റോയ്, അട്ടപ്പാടി താലൂക്ക് തഹ സില്‍ദാര്‍ പി.എ ഷാനവാസ് ഖാന്‍, ജനപ്രതിനിധികള്‍, വിവിധ വകു പ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
