തെങ്കര: പഞ്ചായത്തിലെ രൂക്ഷമായ തെരുവുനായ ശല്ല്യം പരിഹരി ക്കണമെന്നാവശ്യപ്പെട്ട് ബാലസംഘം വില്ലേജ് കമ്മിറ്റി ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റിന് നിവേദനം നല്കി.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ ക്കും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാകുന്ന സാഹചര്യമാ ണുള്ളത്.വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിലേക്ക് പോകുന്നതിനും ബുദ്ധി മുട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനത്തില്‍ ബാലസംഘം ചൂണ്ടിക്കാട്ടി.എത്രയും വേഗം പ്രശ്നത്തിന് ശാശ്വത പരിഹാരം കാ ണണമെന്നും ആവശ്യപ്പൈട്ടു.ബാലസംഘം വില്ലേജ് സെക്രട്ടറി ജിനില്‍,പ്രസിഡന്റ് സാന്ദ്ര,ജോയിന്റ് സെക്രട്ടറി ശ്രീശാന്ത്,കണ്‍വീ നര് വിഷ്ണു,സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.ഭരണസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി ചര്‍ച്ച ചെയ്യാ മെന്ന് പ്രസിഡന്റ് അറിയിച്ചതായി ബാലസംഘം ഭാരവാഹികള്‍ അറിയിച്ചു.