മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം തേടി കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഉപ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവകാശ ദിനം ആചരിച്ചു. എ.ഇ.ഒ ഓഫീസിന് മുന്നില്‍ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് സി. എച്ച്.സുല്‍ഫിക്കറലി അധ്യക്ഷനായി.
അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക,ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള നിയമന നിരോധനം പിന്‍വലി ക്കുക,പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക,എല്ലാ ജീവന ക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ഏര്‍പ്പെടുത്തുക,മുഴുവന്‍ പത്താം ക്ലാസ് വിജയികള്‍ക്കും തുടര്‍പഠനത്തിന് അവസരമൊരുക്കുക, മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി ജീവനക്കാരുടെ ആശങ്കയകറ്റുക, ഭാഷാധ്യാപക പ്രശ്‌നം പരിഹരിക്കുക,സമഗ്രശിക്ഷാ കേരളയിലെ യും ഡയറ്റുകളിലെയും രാഷ്ട്രീയ നിയമനങ്ങള്‍ റദ്ദാക്കുക, പാഠ്യ പദ്ധതി പരിഷ്‌കരണം ത്വരിതപ്പെടുത്തുക,സംസ്ഥാന സര്‍ക്കാരി ന്റെ അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കുക തുടങ്ങിയ മുപ്പതിന ആവശ്യങ്ങളുന്നയിച്ചുള്ള അവകാശ പത്രിക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഭാരവാഹികള്‍ സമര്‍പ്പിച്ചു.
സംസ്ഥാന വൈസ്പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,ഭാരവാഹികളായ കെ.പി. എ.സലീം, എന്‍. ഷാനവാസലി,സി.പി.ഷിഹാബുദ്ദീന്‍,പി.അന്‍വര്‍ സാദത്ത് സംസാ രിച്ചു.സെക്രട്ടറി സലീം നാലകത്ത് സ്വാഗതം പറഞ്ഞു. കെ.എം. മുസ്തഫ,പി.മുഹമ്മദാലി,സി.കെ.റിയാസ്,ഷമീര്‍ കരിമ്പ, ടി.പി. മന്‍സൂര്‍,റിയാസ്,അസീസ് കക്കാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.