കോട്ടോപ്പാടം: വിദ്യാലയങ്ങളിലും പരിസരങ്ങളിലും ലഹരി വിപത്ത് പൂര്‍ണ്ണമായും തുടച്ചു നീക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ‘സുപഥം’ നോ ടു ഡ്രഗ്സ് നൂറ് ദിന യജ്ഞത്തിന്റെ ഭാഗമായി വടശ്ശേരിപ്പുറം എസ്.എ.എച്ച്.എം. ഗവ.ഹൈസ്കൂളില്‍ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു.
വിദ്യാലയ പരിസരങ്ങള്‍ നൂറ് ശതമാനം ലഹരി വസ്തുമുക്ത,വില്‍പ്പന വിരുദ്ധ മേഖലകളാക്കി മാറ്റുന്നതിന് കുട്ടികള്‍,രക്ഷിതാക്കള്‍,അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെ കോര്ത്തി ണക്കിക്കൊണ്ട് സജീവമായ പ്രതിരോധം തീര്‍ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.ലഹരി വിരുദ്ധ പ്രതിജ്ഞ,സ്പെഷ്യല്‍ അസംബ്ലി, ചിത്രരചനാ മത്സരം,ലഹരിയുടെ ദൂഷ്യവശങ്ങള്‍ വ്യക്തമാക്കു ന്ന കഥ പറയല്‍,നാടകം, റോള്‍പ്ലേ,ആക്ഷന്‍ സോങ്സ്,ബോധവല്‍ക്കരണ ക്ലാസ്സുകള്‍,പോസ്റ്റര്‍ നിര്‍മ്മാണം,സന്ദേശ റാലി,തെരുവ് നാടകം,സംവാദം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കാനും തീരുമാനിച്ചു.
യോഗത്തില്‍ സ്കൂള്‍ പി.ടി.എ പ്രസിഡന്റ്് സമദ് നാലകത്ത് അധ്യക്ഷനായി. നാട്ടുകല്‍ എ.എസ്. ഐ. കെ.സ്വാമിനാഥന്,മണ്ണാര്‍ക്കാട് എക്സൈസ് പ്രിവന്റീവ് ഒഫിസര്‍മാരായ സ്റ്റാലിന് സ്റ്റീഫന്‍, എ. ഹംസ എന്നിവര്‍ ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നല്കി.പ്രധാനാധ്യാപകന് കെ. ബാബുരാജ്,പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി ഹമീദ് കൊമ്പത്ത്, സ്റ്റാഫ് സെക്രട്ടറി പി. സംഗീത, പി. മന്‍സൂറലി,കെ.ഹംസ,കെ.രേവി,പി.ഫാത്തിമ,പി.ആസ്യ,പി.ടി.എ,എസ്.എം.സി,സ്കൂള്‍ പൊട്ടക്ഷ ന് ഗ്രൂപ്പ് പ്രതിനിധികള്‍ സംസാരിച്ചു.
