പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി പ്രവേശന പരീക്ഷ ആഗസ്റ്റ് 22-ന്
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി പ്രോഗ്രാം ( 2026 ) പ്രവേശന പരീക്ഷ ആഗസ്റ്റ് 22-ന് നടക്കും. സമയം രാവിലെ 10.30 മുതൽ 12.30 വരെ. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. ഹാൾടിക്കറ്റ് ആഗസ്റ്റ് 19-ന് വൈകീട്ട് 04.00 മണി മുതൽ പ്രവേശന വിഭാഗം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ : 0494 2407152, 7016, 7017. ഇ-മെയിൽ : diploma@uoc.ac.in .
സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ എൻ.ആർ.ഐ. ക്വാട്ട സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിലെ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി പ്രോഗ്രാമിന് 04 എൻ.ആർ.ഐ. ക്വാട്ട സീറ്റൊഴിവുണ്ട്. യോഗ്യത : ഈ സർവകലാശാലയിൽനിന്നുള്ളതോ തത്തുല്യമായതോ ആയ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുമുള്ള ബി.എസ് സി. ഫുഡ് ടെക്നോളജി / ബി.വോക്. ഫുഡ് ടെക്നോളജി / ബി.വോക്. ഫുഡ് സയൻസ് / ബി.വോക്. ഫുഡ് പ്രോസസിംഗ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ടെക്നോളജി / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് സേഫ്റ്റി മാനേജ്മെന്റ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി മാനേജ്മെന്റ് ബിരുദം. പ്രവേശനം ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 22-ന് വൈകീട്ട് 05.00 മണിക്ക് മുൻപായി dshs@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, ചലാൻ രസീത്, എസ്.എസ്.എൽ.സി., പ്ലസ്ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407345, 8089841996.
പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെൻ്ററിൽ എം.സി.എ. പ്രോഗ്രാമിന് ഓപ്പൺ, സംവരണ വിഭാഗങ്ങളിലും എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന് എസ്.സി., ഇ.ഡബ്ല്യൂ.എസ്. സംവരണ വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 20-ന് രാവിലെ 10.00 മണിക്ക് സെന്ററിൽ ഹാജരാകുന്നവർക്ക് പ്രവേശനം നേടാം. വിശദവിവരങ്ങൾക്ക് : 8594039556, 9656913319.
സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ., ബി.സി.എ., ബി.എസ് സി. ( എ.ഐ. ) പ്രോഗ്രാമുകൾക്ക് ഏതാനും സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 22-ന് സെന്ററിൽ ഹാജരാകണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ : 9846564142, 9446993188.
എം.സി.എ. സ്പോട്ട് അഡ്മിഷൻ
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. സർവകലാശാലാ ക്യാപ് രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവർക്കും പ്രവേശനം നേടാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8547044182, 8089900465.
എം.സി.എ. സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ജനറൽ, സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷൻ ഇല്ലാത്തവർക്കും പ്രവേശനം നേടാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 19-ന് വൈകീട്ട് 04.00 മണിക്ക് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക് ഫോൺ : 9995450927, 9539682200.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എം.പി.എഡ്. ( 2024 പ്രവേശനം ) നവംബർ 2025 പരീക്ഷകളുടെ പുനർ മൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
