മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാര്‍ നേരിടുന്ന വിവിധ തൊഴില്‍-വേതന പ്രശ്ന ങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദേശീയ സാക്ഷരതാ പ്രവര്‍ത്തക യൂണിയന് (ഐ.എന്‍.ടി.യു.സി.) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നിവേദനം നല്കി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലേക്ക് മാറ്റിയ പ്രേരക്മാരുടെ സര്‍വീസ് സംരക്ഷണം, വേതന കുടിശ്ശിക വിതരണം ചെയ്യല്‍ തുടങ്ങിയകാര്യങ്ങളാണ് നിവേദനത്തില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
കാലാസനുസൃതമായ വേതന വര്‍ധനവ് നടപ്പാക്കുന്നതോടൊപ്പം, പെന്ഷന്, ഇ.എസ്.ഐ., ആരോഗ്യഇന്‍ഷൂറന്‍സ് എന്നീ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൃത്യമായ ജോലി നിബന്ധനകളും ഉത്തരവാദിത്തങ്ങളും നിശ്ചയിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തില്‍ അനുഭാവപൂര്‍ണമായ സമീപനമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഷ്റഫ് മണ്ണാര്‍മല, സന്തോഷ് എം.പട്ടഞ്ചേരി, സംസ്ഥാന സമിതി അംഗങ്ങളായ സി.പി ശ്രീജ, ആര്.വി വിശ്വേശരി, ദേവി എന്നിവര്‍ പങ്കെടുത്തു.
