അലനല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് എസ്എസ്എല്‍സി,പ്ലസ്ടു,വിഎച്ച്എസ്ഇ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. യൂണിറ്റിലെ വ്യാപാരികള്‍,ജീവനക്കാര്‍,ചുമട്ട് തൊഴിലാളികള്‍ എന്നിവരുടെ മക്കളെയാണ് അനുമോദിച്ചത്.വ്യാപാര ഭവനില്‍ നടന്ന പരിപാടി യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്ക് ഉദ്ഘാടനം ചെയ്തു.

അലനല്ലൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജസീം കളത്തിലിനെ ആദരിച്ചു.പ്രശസ്ത കരിയര്‍ ഗുരു എം.എസ് ജലീലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും നടന്നു.വ്യാപാരി നേതാക്കളായ രാധാകൃഷ്ണ ന്‍,യൂസഫ് മഠത്തില്‍, കെ ജി സെബാസ്റ്റ്യന്‍, പി പി രാജഗോപാല ന്‍,ഇക്കിരിമത്ത്, ആരിഫ്,സുബൈര്‍ തുര്‍ക്കി,ബഷീര്‍,നജീബ് പൂക്കാടന്‍,യൂത്ത് വിങ് പ്രസിഡണ്ട് യൂസഫ് ചോലയില്‍,സെക്രട്ടറി വിഷ്ണു അലനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.യൂണിറ്റ് ജനറല്‍ സെക്രട്ടറി പിപികെ മുഹമ്മദ് അബ്ദുറഹ്മാന്‍ സ്വാഗതവും ട്രഷറര്‍ നിയാസ് കൊങ്ങത്ത് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!