മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് നവീകരിച്ച മണ്ണാര്‍ക്കാട് നഗരസഭയിലെ അരകുര്‍ശ്ശി എതൃപ്പണം വടക്കേക്കര ലിങ്ക് റോഡും, നായാടിക്കുന്ന് റെയിന്‍ബോ നഗര്‍ റോഡും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നാടിന് സമര്‍പ്പിച്ചു.
അരകുര്‍ശ്ശിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സജ്ന അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന്, കൗണ്‍സിലര്‍മാരായ എസ്.ചന്ദ്രശേഖരന്, കെ.പി സൗമ്യ, രാധാകൃഷ്ണന് പൊതുപ്രവര്ത്തകരായപ്രേംകുമാര് മാസ്റ്റര്‍,സതീശന് താഴത്തേതില്‍, ജയപ്രകാശ് വാഴോത്ത്, ശിവദാസന്‍, രമേശ് ഗുപ്ത, സുദര്ശനന്, ഹരിപ്രസാദ്, രാജി ടീച്ചര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥലത്തെ മുതിര്‍ന്ന ജ്യോല്സ്യന് ഭാസ്കര പണിക്കരെയും, റോഡിന് സ്ഥലം വിട്ടുനല്‍കിയ കാരാട്ട് പ്രദീപ്, മണ്ണംപറ്റ രാധാകൃഷ്ണന്, സതീഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
നായാടിക്കുന്ന് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സജ്ന ടീച്ചര്‍ അധ്യക്ഷയായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ. ബാലകൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷരായ കെ.സി അബ്ദു റഹ്മാന്, ജ്യോതി കൃഷ്ണന്‍കുട്ടി, കൗണ്‍സിലര്‍ ഹഫ്സത്ത്, സുബൈര്‍ മാനു, പ്രേംകുമാര്‍ മാസ്റ്റര്‍, മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മുജീബ് പെരിമ്പിടി, റഷീദ് കുറുവണ്ണ, സമദ് പൂവ്വക്കോടന്‍, യു.പി നിഷാദ്, ഷാജഹാന് നടുവക്കാട്ടില്‍, അഷ്റഫ് പള്ളത്ത്, മുഹമ്മദ് സാലിഹ്, യു.കെ അബ്ദുള്ളകുട്ടി, മുസ്തഫ ചാത്തഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
