വിഷജീവി കടിച്ചതെന്ന സംശയത്തില്‍ അസ്വസ്ഥതകളുമായി ആ ശുപത്രിയില്‍ എത്തിയ ആദിവാസി യുവാവിന് ചികിത്സ ലഭിച്ചി ല്ലെന്ന് പരാതി.പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ എ ത്തിച്ചെങ്കിലും മരിച്ചു.അട്ടപ്പാടി പുതൂര്‍ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്‍ മകന്‍ സതീഷ് (23) ആണ് മരിച്ചത്.ഇന്നലെ രാവിലെ എട്ടര യോടെയാണ് സതീഷിനെ കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലി റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനു ഭവപ്പെട്ടിരുന്നു.രാത്രി ഉറക്കത്തിനിടയില്‍ പാമ്പോ വിഷമുള്ള മറ്റെ തെങ്കിലും ജന്തുക്കളോ കടിച്ചതാകാമെന്ന സംശയം പ്രകടിപ്പിച്ചെങ്കി ലും ആശുപത്രി അധികൃതര്‍ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.കൊല്ലം ജില്ലാ ആശുപത്രിയില്‍ നഴ്‌സായ സഹോദരി ശിവകാമിയാണ് സതീഷിനെ ആശുപത്രിയില്‍ എത്തി ച്ചത്.പാമ്പ് കടിച്ചതിന്റെ അടയാളമൊന്നും സതീഷിന്റെ ശരീര ത്തില്‍ കണ്ടില്ലെന്നും പരിശോധനയില്‍ അസ്വഭാവികമായതൊന്നും കണ്ടെത്തിയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകര ണം.സതീഷിന്റെ നാഡീവ്യൂഹങ്ങള്‍ക്ക് വിഷബാധയേറ്റിട്ടുണ്ടെ ന്നാണ് കോയമ്പത്തൂര്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരമെന്ന് ബന്ധുക്കള്‍ പറഞ്ഞു.കോട്ടത്തറ ആശുപത്രിക്കെതിരെ അഗളി പൊലീസില്‍ പരാതി നല്‍കി.ബിബിഎ പൂര്‍ത്തിയാക്കിയ സതീഷ് പാലക്കാട്ട് ജെഡിസി വിദ്യാര്‍ത്ഥിയാണ്.അമ്മ: തുളസി.