മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ പ്ര ദര്‍ശിപ്പിക്കാന്‍ സൗകര്യം വേണമെന്ന പ്രൊസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു.സംഭവ സ്ഥലത്തിന്റെ വീഡിയോ വീണ്ടും പകര്‍ത്തണമെന്ന ആവശ്യം നിരാകരിച്ചു.കേസിലെ 10 മുതലുള്ള സാക്ഷികളുടെ വിസ്താരം എട്ടിനു പുനരാരംഭിക്കും.ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിരു ന്നു.122 സാക്ഷികളുള്ള കേസ് തുടര്‍ച്ചായായി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.ഡിജിറ്റല്‍ തെളിവുകള്‍ കോടതിക്കുള്ളില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചു പ്രദര്‍ശിപ്പിക്കാനാണ് കോടതി അനുമതി നല്‍കിയത്.മധുവിനെ പിടികൂടിയത് സമൂഹ മാധ്യമങ്ങളില്‍ പ്രച രിച്ചത് ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ ഡിജിറ്റല്‍ തെളിവായി പ്രൊസി ക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.16 പെന്‍ഡ്രൈവുകളിലാ ണു നല്‍കിയിരുന്നത്.മധുവിനെ പിടികൂടിയ വനത്തിലെ അജുമുടി മുതല്‍ മരിച്ച അഗളിയിലെ ആശുപത്രി വരെയുള്ള ദൃശ്യങ്ങള്‍ വീ ണ്ടും പകര്‍ത്തണമെന്ന പ്രൊസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. സംഭവം നടന്ന് നാല് വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ വീഡിയോ പകര്‍ത്തുന്നത് കൊണ്ട് പ്രയോജനമില്ലെന്നും അന്വേഷണ സമയ ത്താണ് വീഡിയോ പകര്‍ത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജി കെ.എം.രതീഷ്‌കുമാറാണ് കേസ് പരിഗണിച്ചത്.