മണ്ണാര്‍ക്കാട്: തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയിലെ വിവിധ ജല സ്രോതസ്സുകള്‍ വൃത്തിയാക്കി.ഗോവിന്ദാപുരം,ഒന്നാംമൈല്‍ വാര്‍ ഡുകളിലെ ചേറുംകുളം,നെല്ലിപ്പുഴ ഗോവിന്ദാപുരം അമ്പലകടവുമാ ണ് ശുചീകരിച്ചത്.

നഗരസഭാ ആരോഗ്യ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്നാണ് ജലാശയങ്ങള്‍ വൃത്തിയാക്കിയത്.ജലനടത്തവും സംഘ ടിപ്പിച്ചു.നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെ യ്തു.

വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീദ അധ്യക്ഷയായി. കൗണ്‍സില ര്‍മാരായ യൂസഫ് ഹാജി,കെ.ബാലകൃഷ്ണന്‍,മാസിത സത്താര്‍, അരു ണ്‍കുമാര്‍ പാലക്കുറുശ്ശി,മുജീബ് ചോലോത്ത്,രാധാകൃഷ്ണന്‍, ഹസീ ന,ഖദീജ,റെജീന,ഹയറുന്നീസ,ഉഷാ ഉണ്ണികൃഷ്ണന്‍,സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് വിനയന്‍,എ.ഇ അന്‍സാര്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അബൂബ ക്കര്‍,സിദ്ദീഖ്,ഫെമില്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!