മണ്ണാര്‍ക്കാട്: നവമമാധ്യമ സാധ്യതകള്‍ ഫലപ്രദമായി വിനിയോ ഗിക്കേണ്ടതിനെ കുറിച്ച് അമ്മമാരെ പഠിപ്പിച്ച് മക്കള്‍. പൊറ്റ ശ്ശേരി ഗവ.ഹൈസ്കൂളില്‍ നടന്ന മാതൃശില്പ്പശാലയിലാണ് അമ്മമാര്‍ വിദ്യാര്‍ത്ഥികളും മക്കള്‍ അധ്യാപകരുമായ കൗതുകം.
കുട്ടികളുടെ പഠനത്തില്‍ അമ്മമാരുടെ പങ്ക് തിരിച്ചറിയുന്നതിനായി സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റേയും അധ്യാപക കൂട്ടായ്മയുടെ യും സംയുക്താഭിമുഖ്യത്തിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ചെ റുതും വലുതുമായ നൂറു കൂട്ടം സംശയങ്ങള്‍ക്ക് മറുപടി നല്കിയ ശില്‍പ്പശാലയും വേറിട്ട അറിവനുഭവമായി.അജ്ഞാനം വരുത്തി വെയ്ക്കുന്ന വിപത്തുകളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്ക ളെ ബോധവല്‍ക്കരിച്ചു.
പ്രിന്‍സിപ്പല്‍ എസ് പ്രേമാനന്ദന് ഉദ്ഘാടനം ചെയ്തു.സീനിയര്‍ അസി സ്റ്റന്റ് ലത പാപ്പച്ചന് അധ്യക്ഷയായി.കദീജ ജാസ്മിന്,അലീന ജോയ്, കദീജത്തുല്‍ അന്‍ഷ,പി.ബി അലീന എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. അധ്യാപകരായ ടി.സബിത,സാജിത ബീഗം എന്നിവര്‍ സംസാരിച്ചു.