മണ്ണാർക്കാട്: ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ചേർന്നു കൊണ്ട് മുസ് ലിം എജ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ മണ്ണാർക്കാട് ഹയ ർ സെക്കൻ്ററി സ്കൂളിൽ മൈനോറിറ്റി വിദ്യാർഥി കൾക്കായി പാസ്സ് വേഡ് 2021 – 2 2 ദ്വിദിന സൗജന്യ വ്യക്തിത്വ വികസന – കരിയർ ഗൈ ഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ സി. മുഹ മ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി എ. ജബ്ബാറലി അധ്യക്ഷത വഹിച്ചു.മൈനോറിറ്റി പ്രിൻസിപ്പൽ ഡോ. വാസുദേവൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ ചെയർമാൻ എൻ. അബൂബക്കർ,സ്കൂൾ മാനേജിങ് കമ്മറ്റി ട്രഷറർ അബ്ദു കീടത്ത്, പി.ടി.എ പ്രസിഡൻ്റ് റഷീദ് മുത്തനിൽ, എച്ച്.എം കെ. അയിഷാബി, സ്റ്റാഫ് സെക്രട്ടറി ടി. അബ്ദുറസാക്ക് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ കെ.കെ സ്വാഗതവും കരിയർ ഗൈഡ് സി.സെയ്തലവി നന്ദിയും പറഞ്ഞു. വിവിധ സെഷനുകൾkക്ക് കരിയർ ടെയ്നർമാരായ നിസാം, റാഫി,പാസ് വേർഡ് കോർഡിനേറ്റർ ഇ. യൂസുഫലി, കെ.കെ ഉബൈദുല്ല, അഗസ്റ്റിൻ ജോസഫ്, മുഹമ്മദ് ഹബീബുല്ല പി.സി, ഈസ, ഷൈലജ, ശോഭന തുടങ്ങിയവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!