മണ്ണാര്‍ക്കാട്:അട്ടപ്പാടി മധുവധ കേസ് ഫെബ്രുവരി 18 ലേക്ക് മാറ്റി .വ്യാഴാഴ്ച കേസിലെ 16 പ്രതികളോടും ഹാജരാകാന്‍ മണ്ണാര്‍ക്കാട് ജില്ല സ്‌പെഷ്യല്‍ കോടതി നോട്ടീസ് അയച്ചിരുന്നു.കേസിലെ 16 പ്രതികളില്‍ 12 പേര്‍ നേരിട്ടും,നാല് പേര്‍ അഭിഭാഷകര്‍ മുഖേനെ ഓണ്‍ലൈനായും ഹാജരായി.സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമി ക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസി ക്യൂഷന്‍ 10 ദിവസം കൂടി സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് 18 ലേക്ക് മാറ്റിയത്.പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ഹാജരായി.വാദി ഭാഗത്തിന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. ജയന്‍ ഹാജരായി.കോടതിയില്‍ നിന്നും പ്രതികള്‍ക്ക് പൊലീസ് കുറ്റപത്രത്തിന്റെ പകര്‍പ്പും,ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പും നല്‍കി.