പാലക്കാട്:മലമ്പുഴ -ചെറാട് കുനുമ്പാച്ചി മലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ രക്ഷപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബുവിനെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി സന്ദര്‍ശിച്ചു. ബാബുവിന്റെ ആരോഗ്യ വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി ആശുപത്രി അധികൃതരുമായും സം സാരിച്ചു. തുടര്‍ന്ന് ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണെ ന്നും ബാബുവിന് ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കു ന്നുണ്ടെന്നും മന്ത്രി പറഞ്ഞു. യുവാവ് ജലാംശമില്ലാതെ മണിക്കൂറു കള്‍ കഴിഞ്ഞതിനാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം ഡോക്ടര്‍മാര്‍ നിരീക്ഷിക്കുകയാണെന്നും നാളെ പരിശോധനകള്‍ പൂര്‍ത്തിയാ ക്കിയ ശേഷം ബാബുവിനെ ആശുപത്രിയില്‍ നിന്ന് വിടുന്ന കാര്യം ആലോചിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.