കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ (78) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികി ത്സയിലായിരുന്നു.

വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം.1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്.ഭാരത വ്യാപാരി സമിതി അംഗം,വാറ്റ് ഇംപലിമെന്‍റേഷൻ കമ്മിറ്റി അംഗം,വ്യാപാരി ക്ഷേമനിധി വൈസ് ചെയര്‍മാന്‍,കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍,ഷോപ്പ് ആന്‍ ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1944 ഡിസംബര്‍ 25ന് കോഴിക്കോട് കൂടാരപ്പുരയില്‍ ടികെ മുഹമ്മ ദിന്റേയും അസ്മാബിയുടേയും ആറാമത്തെ മകനായി ജനിച്ചു. ഹി ദായത്തുല്‍ ഇസ്ലാം എല്‍ പി സ്‌കൂള്‍,മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ പഠനം കഴിഞ്ഞ് വ്യാപാര മേഖല യിലേക്ക് കടന്നു.മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്‌സ് ഉടമയായി രുന്നു.

1980ല്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറിയാ യാണ് സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം.1984ല്‍ വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്റായി.1985ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.കേരളത്തില്‍ വ്യാപാരികളുടെ അവകാശ പ്പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ അനിഷേധ്യ നേ താവാണ് ടി നസിറുദ്ദീന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!