അലനല്ലൂര്‍: കുമരംപുത്തുര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ കോട്ടോ പ്പാടത്ത് രൂപപ്പെട്ട വലിയകുഴികള്‍ അടിയന്തരമായി അടയ്ക്കണമെ ന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി സം സ്ഥാന പാത ഉപരോധിച്ചു.കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരന്‍ കുഴി വെട്ടിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് മരണപ്പെട്ട സാ ഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതി രെ യൂത്ത് ലീഗ് പ്രതിഷേധം അരങ്ങേറിയത്.സ്ഥലത്തെത്തിയ പൊ ലീസും സമരക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായി.ഗതാഗതം തടസ്സം സൃഷ്ടിച്ചാണ് സമരമെന്ന് ചൂണ്ടിക്കാട്ടി സമരക്കാരെ നീക്കാന്‍ പൊ ലീസ് ശ്രമിച്ചതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്.
ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍ സമരം ഉദ്ഘാടനം ചെ യ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പടുവില്‍ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പാറശ്ശേരി ഹസ ന്‍, ജനറല്‍ സെക്രട്ടറി കെ.പി ഉമ്മര്‍, നിയോജക മണ്ഡലം ഭാരവാഹി കളായ റഷീദ് മുത്തനില്‍, കെ.ടി അബ്ദുള്ള, യൂത്ത് ലീഗ് മണ്ഡലം ജ നറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, എം.എസ്.എഫ് മണ്ഡലം പ്രസി ഡണ്ട് മനാഫ് കോട്ടോപ്പാടം, ഷൗക്കത്ത് പുറ്റാനിക്കാട്, റഷീദ് കല്ലടി, ഷറഫുദ്ദീന്‍ കച്ചേരിപ്പറമ്പ്, ഫസലുദ്ദീന്‍ കണ്ടമംഗലം, ഇഖ്ബാല്‍ അരിയൂര്‍, മുനീര്‍ അക്കര, സാലിം എ.ബി റോഡ്, റാഷിഖ് കൊങ്ങ ത്ത്, ഷാഫി വയമ്പന്‍, ഫൈസല്‍ ചെള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞയമ്മു സ്വാഗതവും ട്രഷറര്‍ സി.കെ സുബൈര്‍ നന്ദിയും പറഞ്ഞു.