മണ്ണാര്‍ക്കാട്: കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്കുള്ള ധനസഹായ ത്തിന് ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷി ക്കാം.മരിച്ചവ്യക്തിയുടെ അവകാശികള്‍ക്ക് വില്ലേജ് ഓഫീസില്‍ നേരിട്ടോ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് ( ഡി.ഡി.ഡി)/ ഐ.സി.എം .ആര്‍. സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിച്ചിട്ടില്ലാത്തവര്‍ മരിച്ച വ്യക്തിയു ടെ മരണ സര്‍ട്ടിഫിക്കറ്റും മരണപ്പെടുന്നതിന് ഒരു മാസത്തിനുള്ളി ല്‍ കോവിഡ് പോസിറ്റീവായിരുന്നു എന്ന് തെളിയിക്കുന്ന സര്‍ട്ടി ഫിക്കറ്റും അപേക്ഷയോടൊപ്പം വെക്കണം അപേക്ഷകന്റെ ആധാ ര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയും സമര്‍പ്പിക്ക ണം.കൂടാതെ ഒന്നിലധികം പേര്‍ അവകാശികളായുണ്ടെങ്കില്‍ മുഴു വന്‍ അവകാശികളുടെയും ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗ ണ്ട് നമ്പര്‍ എന്നിവയും സമര്‍പ്പിക്കണം.

അവകാശികളായ മുഴുവന്‍ പേരുടെയും രേഖകളില്ലാതെയുള്ള സാ ഹചര്യത്തില്‍ അപേക്ഷകന്‍ മറ്റ് അവകാശികള്‍ക്ക് ധനസഹാ യം തുല്യമായി വീതിച്ച് നല്‍കാമെന്ന് വെള്ള പേപ്പറില്‍ തയ്യാറാ ക്കിയ സമ്മതപത്രവും സമര്‍പ്പിക്കണം. ധനസഹായത്തിന് അര്‍ഹരാ യവര്‍ അപേക്ഷ ഉടനെ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി അറിയിച്ചു.

ധനസഹായത്തിനായി ജില്ലയില്‍ ഇതുവരെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചശേഷം കോവിഡ് മൂലം മരണമടഞ്ഞ വ്യക്തിയെയോ അടുത്ത ബന്ധുക്കളെയോ കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞി ട്ടില്ലാത്ത 40 പേരും അനന്തരാവകാശികള്‍ ഇല്ലാത്ത 22 പേരും ധനസ ഹായത്തിനായി അപേക്ഷ നല്‍കുവാന്‍ താത്പര്യമില്ലാത്ത 15 പേരും ഉണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!