അലനല്ലൂര്‍: അരക്കോടിയിലധികം രൂപ ചെലവില്‍ അലനല്ലൂര്‍ സാ മൂഹിക ആരോഗ്യ കേന്ദ്രം നവീകരിക്കാന്‍ പദ്ധതിയിട്ട് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്.കെട്ടിടങ്ങളുടെ നവീകരണം,ചുറ്റുമതില്‍ നിര്‍ മാണം,ഇന്റര്‍ലോക്ക് പതിക്കല്‍,ശുചിമുറികള്‍,ജീവനക്കാരുടെ ക്വാ ര്‍ട്ടേഴ്‌സ് അറ്റകുറ്റപണി,ആശുപത്രിയില്‍ അധിക സൗകര്യമൊരുക്ക ല്‍ എന്നിവയാണ് നടത്തുക.ഇതിനായി പുതിയ ഭരണസമിതി രണ്ട് ഘട്ടങ്ങളിലായി 48,63000 രൂപ അനുവദിച്ചു.2021-22 സാമ്പത്തിക വര്‍ ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് തുക വകയിരുത്തിയത്. ഇതു വിനിയോഗിച്ചാണ് ആരോഗ്യ കേന്ദ്രം നവീകരിക്കുക.കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്‍ഡ് വിഹിതത്തില്‍ നിന്നും ലഭിച്ച പത്ത് ലക്ഷം രൂപ ഉപയോഗ ശൂന്യമായ ടോയ്‌ലെറ്റ് ബ്ലോക്ക് പൊളിച്ച് പുതി യത് നിര്‍മിക്കും.
സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നിലവിലെ അവസ്ഥ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സികെ ഉമ്മുസല്‍മ,സ്ഥിരം സമിതി അധ്യക്ഷ തങ്കം മഞ്ചാടിക്കല്‍,ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,ടോമി തോമസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം വി അബ്ദുള്‍ സലീം, ബ്ലോക്ക് പഞ്ചായത്ത് എഎക്‌സി രാജേഷ്,സിഎച്ച്‌സി സൂപ്രണ്ട് ഡോ റാബിയ എന്നിവര്‍ പരിശോധിച്ചു.നവീകരണ പദ്ധതിയ്ക്ക് സാങ്കേ തിക അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പ്രവൃത്തികള്‍ ആരംഭിക്കു മെന്നും മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സികെ ഉമ്മുസല്‍മ പറ ഞ്ഞു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളില്‍ ഏറ്റ വും വലിയതും ബ്ലോക്കിന് കീഴിലുള്ള എട്ടു പഞ്ചായത്തുകളിലെ പ്രാഥമികആരോഗ്യ കേന്ദ്രങ്ങളുടെ ആസ്ഥാനവുമായിട്ടുള്ള അലന ല്ലൂരിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കാലങ്ങളായി കാ ര്യമാ യ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. അലനല്ലൂര്‍, കോട്ടോപ്പാ ടം മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍, അരക്കുപറമ്പ്, താഴേക്കോട്, മേ ലാറ്റൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ നിന്നടക്കം പ്രതിദിനം നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേ ന്ദ്രം കൂടിയാണിത്.എട്ടു വര്‍ഷം മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്ര ത്തില്‍ നിന്നും സാമൂഹിക ആരോഗ്യ കേന്ദ്രമായി പദവി ഉയര്‍ത്തി യെങ്കിലും അനുസൃതമായ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടില്ല.
ആശുപത്രിയില്‍ കിടത്തി ചികിത്സയും സ്ഥിരം സായാഹ്ന ഒപിയും ആരംഭിക്കണമെന്ന ആവശ്യവും ഇപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം നാല് മാ സക്കാലത്തോളം സായാഹ്ന ഒപിയുണ്ടായിരുന്നത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നിരുന്നു.ഫണ്ടിന്റെ അപര്യാപ്തതയാണ് സായാഹ്ന ഒപി സ്ഥിരം സംവിധാനമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. ഒരു വര്‍ഷം സായാഹ്ന ഒപി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ 15 ലക്ഷം രൂപ വരെ ചെലവു വരുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പ റയുന്നു.സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിനായി നിരവധി തവണ സര്‍ ക്കാരിലേക്ക് ബ്ലോക്ക് പഞ്ചായത്ത് നിവേദനം നല്‍കിയിട്ടുണ്ടെങ്കി ലും യാതൊരു ഫലവുമുണ്ടായിട്ടില്ല.പ്രതിദിനം 500 ഓളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാ രുമില്ല.ഫീല്‍ഡ് സ്റ്റാഫുകളുടെ അഭാവവും അലട്ടുന്നുണ്ട്.ഇതിന് പരി ഹാരം കാണാന്‍ സ്റ്റാഫ് പാറ്റേണ്‍ പുതുക്കണമെന്നാവശ്യപ്പെട്ട് വീ ണ്ടും സര്‍ക്കാരിന് നിവേദനം നല്‍കാനാണ് ബ്ലോക്ക് പഞ്ചായത്തി ന്റെ നീക്കം.ആശുപത്രിക്ക് വേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് വിശ ദമായ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കാന്‍ ആശുപത്രി അധികൃ തര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആശുപത്രിക്ക് ഐഎസ്ഒ അംഗീ കാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് അറിയിച്ചു.
ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ഹോസ്പിറ്റല്‍ മാനേജ്‌മെ ന്റ് കമ്മിറ്റി യോഗവും ചേര്‍ന്നിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് അഡ്വ സികെ ഉമ്മുസല്‍മ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് ആ രോഗ്യ സ്ഥിരം സമിതി അധ്യക്ഷ തങ്കം മഞ്ചാടിക്കല്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി അബ്ദുള്‍ സലീം,ബഷീര്‍ തെക്കന്‍,ഷാനവാസ് പടുവന്‍പാടന്‍, ഗ്രാമ പഞ്ചായത്ത് അംഗം പി മുസ്തഫ,ടോമി തോമസ്,സിഎച്ച്എസ് സൂപ്രണ്ട് ഡോ റാബിയ തുടങ്ങിയവര്‍ പങ്കെടുത്തു.