മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ ച്ച് ആറ് വരെ ജില്ലയില്‍ നടത്തുന്നതിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉപസമിതികള്‍ യോഗം ചേര്‍ന്നു. ട്രാന്‍സ്പോര്‍ട്ടേഷ ന്‍, കള്‍ച്ചറല്‍, സെക്യൂരിറ്റി ആന്റ് പാര്‍ക്കിങ്, അക്കൊമൊഡേഷന്‍, ഫുഡ് ആന്റ് റിഫ്രഷ്മെന്റ്,, വെന്യൂ അറേഞ്ച്മെന്റ് ആന്റ് ഹൗസ് കീപ്പിങ് സമിതികളുടെ യോഗം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളി ലാണ് ചേര്‍ന്നത്. മലപ്പുറം ഡി.വൈ.എസ്.പി പ്രദീപ്, മഞ്ചേരി എസ്. ഐ ഷജിലാല്‍, മലപ്പുറം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അധ്യക്ഷ മറിയുമ്മ ഷെരീഫ്, സി.പി ആയിഷാബി, അബ്ദുല്‍ ഹ ക്കീം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍, വൈ സ് പ്രസിഡന്റ് വി.പി.അനില്‍, എക്സിക്യുട്ടീവ് അംഗങ്ങളായ സി. സുരേഷ്, കെ.എ. നാസര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റസ് അ സോസിയേഷന്‍ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കാരാട്ട് ,ജില്ലാ ടഗോ ഫര്‍ അസോസിയേഷന്‍ സെക്രട്ടറി സജന്‍ ദാസ്, കരാട്ടെ അസോസി യേഷന്‍ ജില്ലാ പ്രതിനിധി കെ ചന്ദ്രന്‍, ജില്ലാ സെപ്ക്ടാക്രോ അസോ സിയേഷന്‍ പ്രതിനിധി സി രഞ്ജിത്ത് ബാബു, സുരേന്ദ്രന്‍, ജില്ലാ റോളര്‍സ്‌കേറ്റിങ് അസോസിയേഷന്‍ പ്രതിനിധി രഘുരാജ്, ജില്ലാ മൗണ്ടനീയറിങ് അസോസിയേഷന്‍ പ്രതിനിധി കെ.വി ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.