പാലക്കാട്: സ്ത്രീകളുടെ നാനാതരത്തിലുള്ള ശേഷി വികസനം, പഠന പ്രവര്‍ത്തനങ്ങള്‍,നിയമമാനസിക പിന്തുണാ സഹായത്തോടെ വിവിധ ലക്ഷ്യങ്ങള്‍ ആര്‍ജിക്കുന്നതിനും സ്ത്രീമുന്നേറ്റം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിലെ ജെന്റര്‍ റിസോഴ്‌സ് സെന്ററില്‍ സജ്ജമാ ക്കിയ ലൈബ്രറിക്ക് ക്യാപ്റ്റന്‍ ലക്ഷ്മി സ്മാരക ലൈബ്രറി ആരംഭിച്ചു. സ്ത്രീ മുന്നേറ്റം തടസപ്പെട്ടിരുന്ന കാലത്തും മാറ്റങ്ങളുണ്ടാക്കി മു ന്നോട്ട് വന്ന സ്വാതന്ത്രസമര സേനാനിയും ആതുര-ശുശ്രൂഷ രംഗത്ത് ചുവടുറപ്പിക്കുകയും ചെയ്ത ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പേര് ലൈബ്രറി ക്ക് നല്‍കിയത് അനുയോജ്യമാണെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് കെ.ബിനുമോള്‍ പറഞ്ഞു.

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹ കരണത്തോടെ  പ്രവര്‍ത്തനമാരംഭിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ലിംഗനീതി, തുല്യത എന്നീ വിഷയങ്ങ ള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കും ഗൗരവമാര്‍ന്ന വായനയ്ക്കും സഹാ യകരമാവുന്ന മിനി ലൈബ്രറിയാണ് സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പേരില്‍ ആരംഭിച്ചത്. കുടുംബശ്രീയുടെ ആ ഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സി.ഡിഎസുകളില്‍ പ്രവര്‍ത്തി ക്കുന്ന 50 ജെന്റര്‍ റിസോഴ്‌സ് സെന്ററുകളുമായി ഏകോപിപ്പിച്ചാ ണ് ജില്ലാതലത്തില്‍ ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തി ക്കു ന്നത്.

ആദ്യഘട്ടത്തില്‍ 300 പുസ്തകങ്ങളാണ് ലൈബ്രറിയില്‍ സജ്ജമാക്കി യിട്ടുള്ളത്. അടുത്ത മാസത്തോടെ 500 ആയി വര്‍ധിപ്പിക്കും.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ന്മാരായ പി.കെ സുധാകരന്‍ മാസ്റ്റര്‍, ശാലിനി കറുപ്പേഷ്, ജില്ലാ പ്ലാ നിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!