മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച് രോഗമുക്ത രായ രണ്ടുപേരില്‍ ജനിതക മാറ്റം വന്ന ഡെല്‍റ്റ വേരിയന്റ് വൈ റസ് ബാധ ഉണ്ടായിരുന്നതായി ഡിഎംഒ ഡോ കെ.പി റീത്ത സ്ഥിരീ കരിച്ചു. അമ്പതു വയസിനടുത്ത പ്രായമുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് ബാധ ഉണ്ടായതായി സ്ഥിരീകരിച്ചത്. ഏപ്രില്‍, മെയ് മാസ ങ്ങളില്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും നിലവില്‍ രോഗമു ക്തി നേടുകയും ചെയ്തിട്ടുണ്ട് . ഇവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക യില്‍ ഉള്‍പ്പെട്ട രോഗബാധിതരായ വരും രോഗ മുക്തരായി. നിലവി ല്‍ രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ രോഗഭീഷണി നിലനില് ക്കുന്നില്ലെന്നും ഇവിടെ കൂടുതല്‍ ടെസ്റ്റ് നടത്തുമെന്നും ജില്ലാ കല ക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥ രെ ഉള്‍പ്പെടുത്തിയുള്ള അടിയന്തര യോഗം നാളെ വിളിച്ച് ചേര് ക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.