മണ്ണാര്‍ക്കാട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധ തിയില്‍ ജാതി അടിസ്ഥാനത്തില്‍ വേതനം നിശ്ചയിക്കാനുള്ള കേ ന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കര്‍ഷക ത തൊഴിലാളി യൂണിയനും പട്ടികജാതി ക്ഷേമ സമിതിയും സംയുക്ത മായി പ്രതിഷേധ ദിനം ആചരിച്ചു.മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം കെഎസ്‌കെടിയു സംസ്ഥാന സമിതി അംഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.പികെ ഉമ്മര്‍ അധ്യക്ഷനായി.ശിവന്‍ സ്വാഗതവും വി പാലന്‍ നന്ദിയും പറഞ്ഞു.ജാതി അടിസ്ഥാനത്തില്‍ വേതനം നിശ്ചയിക്കാതിരിക്കുക,നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക,200 തൊഴില്‍ ദിനം 600 രൂപ നിരക്കില്‍ നിശ്ചയിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതി ഷേധം.