ചിറ്റൂര്‍: പറമ്പിക്കുളത്തെ പട്ടികവര്‍ഗ കോളനികളായ തേക്കടി അല്ലി മൂപ്പന്‍ കോളനി, 30 ഏക്കര്‍ കോളനി സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി പ്രദേശവാസികളുടെ ആവശ്യങ്ങളും പരാതികളും വിലയിരുത്തി.

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആരംഭിച്ച സാഹചര്യത്തി ല്‍ കോളനികള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കലക്ടര്‍ വിലയിരുത്തി. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, പ്രദേശത്ത് വൈദ്യുതി എത്താത്ത സ്ഥലങ്ങളിലെ വൈദ്യുതീകരണം, കീരപ്പാടി – തേക്കടി റോഡ് നവീ കരണം, കുടിവെള്ള പ്രശ്‌നങ്ങള്‍, ഭവന രഹിതരുടെ പ്രശ്‌നങ്ങള്‍, വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരുടെ ബുദ്ധിമുട്ടു കള്‍ സംബന്ധിച്ചും കലക്ടര്‍ പ്രദേശവാസികളോട് ചോദിച്ചറിഞ്ഞു.

പ്രദേശത്തെ വിവിധ വീടുകളും കലക്ടര്‍ സന്ദര്‍ശിച്ചു. മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എം. മല്ലിക, പറമ്പിക്കുളം, കൊല്ലങ്കോട് റേഞ്ച് ഓഫീസ ര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അനുഗമിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!