അലനല്ലൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ ന്ന് മൂന്ന് ലക്ഷത്തിലധികം രൂപയുടെ സഹായഹസ്ത്തവുമായ എട ത്തനാട്ടുകര സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പാറോ ക്കോട്ട് അബ്ദുല്ല എന്ന കുഞ്ഞാന്‍. എടത്തനാട്ടുകരയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കുഞ്ഞാന്‍ മുന്നിട്ടിറങ്ങിയി രിക്കുന്നത്. ഓരോ വാര്‍ഡിലേക്കും ആവശ്യമായ മാസ്‌ക്, സാനി റ്റൈസര്‍, ഗ്ലൗസ്, പി.പി.ഇ കിറ്റ്, അണുനശീകരത്തിനാവശ്യമായ പമ്പ് സെറ്റുകള്‍ തുടങ്ങി ആശാപ്രവര്‍ത്തകര്‍, ആര്‍.ആര്‍.ടി വളണ്ടിയേ ഴ്‌സ് എന്നിവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍, പ്രയാസമനുഭവി ക്കുന്നവര്‍ക്കായി 400 ഓളം പച്ചക്കറി, പലവ്യഞ്ചന കിറ്റുകള്‍ എന്നി വയാണ് കുഞ്ഞാന്‍ നല്‍കുന്നത്. അബ്ദുല്ലയില്‍ നിന്നും ഉപകരണ ങ്ങള്‍ ഏറ്റുവാങ്ങി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.ഷാനവാസ്, ഗ്രാമപഞ്ചാ യത്തംഗങ്ങളായ മഠത്തൊടി അലി, അക്ബറലി പാറോക്കോട്ട്, പി.അഹമദ് സുബൈര്‍, എം.ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!