അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചളവയില്‍ അംഗ പരിമിതര്‍, കിടപ്പു രോഗികള്‍, യാത്ര ചെയ്യാന്‍ കഴിയാത്തവര്‍, യാത്രാ സൗകര്യം ഇല്ലാത്തവര്‍ എന്നിവര്‍ക്കായി വീടുകളിലെത്തി ഡോക്ടറുടെ സേവനം ലഭ്യമാക്കി ഡോക്ടറും അരികിലുണ്ട് സഞ്ചരി ക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കി മാതൃക യായി. പഞ്ചായത്തിലെ മലയോര ആദിവാസി മേഖലകളിലെ രോ ഗികള്‍ക്കും ക്യാമ്പ് ഗുണകരമായി. ഡോ: ടി.പി റുഫീനയുടെ നേതൃ ത്വത്തിലുള്ള സംഘമാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കിയത്.പ്രഷര്‍, പ്രമേഹ പരിശോധന, രോഗ നിര്‍ണ്ണ യം എന്നിവ നടത്തി.വാര്‍ഡ് മെംബര്‍ നൈസി ബെന്നി ഉദ്ഘാടനം ചെയ്തു. ജാഗ്രതാ സമിതി കണ്‍വീനര്‍ കെ.ജയപ്രകാശ്, ആര്‍.ആര്‍.ടി വളണ്ടിയര്‍മാരായ പി.ശരണ്യ, സി. പ്രതീഷ്, എം.അമീര്‍ ,കെ.അബ്ദു ള്‍ ഗഫൂര്‍, എം.കൃഷ്ണകുമാര്‍ ,ഷൈജു വാരിയത്ത് എം.അബൂബക്കര്‍ ,ആശാ പ്രവര്‍ത്തക എ ജിഷ എന്നിവര്‍ നേതൃത്വം നല്‍കി.