മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവ ശ്യപ്പെട്ട് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ ബിജെപി പ്രതിഷേധം സം ഘടിപ്പിച്ചു.പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സ്മിതേഷ് അധ്യക്ഷനായി.
മണ്ണാര്‍ക്കാട് നടന്ന ധര്‍ണ ജില്ലാ സെക്രട്ടറി ബി മനോജ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് എപി സുമേഷ് കുമാര്‍ അധ്യക്ഷനായി.
നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ ബാലഗോപാലന്‍, ടിവി സജി,സെക്രട്ടറി എന്‍ ബിജു,വൈസ് പ്രസി ഡന്റ് ടിഎം സുധ,മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി അമുദ, നഗരസഭ കൗണ്‍സിലര്‍മാരയ പി പ്രസാദ്,എന്‍ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.