ജില്ലാ കലക്ടര്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

പാലക്കാട്:സ്വകാര്യ ആശുപത്രികള്‍ ആകെയുള്ള ബെഡുകളുടെ അമ്പത് ശതമാനം കോവിഡ് രോഗികള്‍ക്കായി നീക്കി വെക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ലഭ്യത പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സ്വകാര്യ ആശുപത്രികളുമായി നടത്തി യ അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു.കൂടുതല്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ആവശ്യം മുന്നില്‍ കണ്ടും നിലവിലെയും വേ ണ്ടിവന്നേക്കാവുന്നതുമായ ഓക്‌സിജന്റെ ആവശ്യവും ഉള്‍പ്പെടു ത്തിയാണ് പദ്ധതി തയ്യാറാക്കേണ്ടത്.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു.

എല്ലാ സ്വകാര്യ ആശുപത്രികളും തങ്ങളുടെ ഓക്‌സിജന്‍ വിതരണ ഏജന്‍സികളുമായി നിരന്തരം ബന്ധപ്പെടുകയും അടിയന്തര ഘട്ട ങ്ങളില്‍ ജില്ലാ വാര്‍ റൂമില്‍ ഓക്‌സിജന്റെ ആവശ്യം മുന്‍കൂട്ടി അ റിയിക്കുകയും വേണം.ഏകദേശം നാല് മുതല്‍ അഞ്ചു മണിക്കൂര്‍ വരെയാണ് ഓക്‌സിജന്‍ ഏര്‍പ്പാടാക്കാന്‍ വേണ്ട സമയം.ഈ സാഹച ര്യത്തില്‍ ആശുപത്രി അധികൃതര്‍ ഓക്‌സിജന്‍ ലഭ്യത കൃത്യമായി നിരീക്ഷിക്കുകയും കുറവുണ്ടെങ്കില്‍ മുന്‍കൂട്ടി ആവശ്യപ്പെടുകയും വേണം.ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യ ത്തിനുണ്ടെന്ന് മുന്‍കൂട്ടി ഉറപ്പുവരുത്തുകയും സിലിണ്ടറുകള്‍ കൈ കാര്യം ചെയ്യുന്നതിനും പ്രഷര്‍ പരിശോധിക്കുന്നതിനും പരിശീലനം ലഭിച്ച ഓപ്പറേറ്റര്‍മാരുടെ സേവനം ഉറപ്പുവരുത്തുകയും വേണം. ഓ ക്‌സിജന്‍ ഓഡിറ്റ് കമ്മിറ്റി കൃത്യമായി ഓഡിറ്റ് നടത്തി പാഴാക്കല്‍ ഒഴിവാക്കണം.മുഴുവന്‍ സ്വകാര്യ ആശുപത്രികളും ഓക്‌സിജന്‍ കൈകാര്യം ചെയ്യുന്നതിന് മുന്നോടിയായി ഫയര്‍ ആന്‍ഡ് സേഫ്റ്റി സംബന്ധമായ ഉപകരണങ്ങളുടേയും മറ്റും പ്രവര്‍ത്തനക്ഷമത ഉറ പ്പുവരുത്തണം.സ്‌പ്രെഡ് ഷീറ്റില്‍ കൃത്യമായി ഡാറ്റാ എന്‍ട്രി നട ത്തുന്നതും ഉറപ്പുവരുത്തണം.

ആശുപത്രികളില്‍ കിടക്കകളുടെ ലഭ്യത അമ്പത് ശതമാനമാക്കി യതില്‍ 25 ശതമാനം പ്രവേശനവും ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌ മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റി മുഖേനയാവണം നടപ്പാക്കേണ്ട ത്.കൂടുതല്‍ രോഗികളും എ കാറ്റഗറിയില്‍ പെട്ടവരായതിനാല്‍ നിലവിലെ ചികിത്സാ പ്രോട്ടോക്കോള്‍ അനുസരിച്ച് ബി,സി കാറ്റ ഗറിയിലുള്ള രോഗികള്‍ക്ക് കിടക്ക ലഭ്യമാക്കാന്‍ എ കാറ്റഗറി യിലുള്ള രോഗികള്‍ക്ക് പ്രവേശനം നല്‍കുന്നത് നിയന്ത്രിക്കണം. കോവിഡ് മരണങ്ങള്‍ കൃത്യമായി കൊറോണ കണ്‍ട്രോള്‍ സെല്ലി ലും ഡിപിഎംഎസ് യുവിലും അറിയിക്കുകയും കൃത്യമായ പരി ശോധനകളും കേസ് ഷീറ്റുമായി ബന്ധപ്പെട്ട വെരിഫിക്കേഷനും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കണം മൃതദേഹം ബന്ധപ്പെട്ടവര്‍ ക്ക് നല്‍കേണ്ടത്.മൃതദേഹം മാറി പോകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരിക്കണം.

കൃത്യമായ പരിശോധനയോ വിലയിരുത്തലോ ഇല്ലാതെ പരിഭ്രാന്തി യുണ്ടാക്കും വിധം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സ്വകാര്യ ആശു പത്രികള്‍ രോഗികളെ റഫര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും രോഗികള്‍ക്ക് ബുദ്ധിമുട്ടും ഭീതിയും ഉണ്ടാക്കുന്ന ഇത്തരം സാഹച ര്യങ്ങള്‍ ഒഴിവാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ കൃത്യമായ പരി ശോധനകളുടെ അടിസ്ഥാനത്തിലാവണം ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ടതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.ചില ആശു പത്രികളില്‍ ജീവനക്കാര്‍ രോഗികളോട് മോശമായി പെരുമാറുന്ന തായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.രോഗികളോട് സഭ്യമായി പെരുമാറാന്‍ എല്ലാ ആശുപത്രി ജീവനക്കാരോടും കര്‍ശനം നിര്‍ദേശം നല്‍കി. ആശുപത്രി അധികൃതര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും സഹകരണം ഉറപ്പാക്കണം.

കോവിഡ് രോഗികള്‍ക്കായി സ്വകാര്യ ആശുപത്രികള്‍ മാറ്റി വെ യ്ക്കുന്ന കിടക്കകള്‍, രോഗികളുടെ വിഭാഗീയത, മെഡിക്കല്‍ ഓക്‌സിജന്‍ മാനേജ്‌മെന്റ്, ഓക്‌സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതു മായി ബന്ധപ്പെട്ട പദ്ധതി തുടങ്ങിയവ സംബന്ധിച്ച് അവലോകന യോഗത്തില്‍ വിലയിരുത്തി.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.പി.റീത്ത,ഡിപിഎംഎസ് യു നോഡല്‍ ഓഫീസര്‍ ഡോ മേരി ജ്യോതി,കസാപ് ഡി പിഎം അരുണ്‍,സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!