കാഞ്ഞിരപ്പുഴ:ചിറക്കല്‍പ്പടിയിലെ സിഎഫ്‌സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഷൈന്‍ ഷോ പാറോപ്പാടവും സംയുക്തമായി സംഘടിപ്പിച്ച അണ്ടര്‍ 18 ഈവനിംഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാ പിച്ചു.ഫൈനല്‍ മത്സരത്തില്‍ എഫ് സി ഒലവക്കോട് മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സിഎഫ്‌സി ചിറക്കല്‍പ്പടിയെ പരാജയപ്പെടു ത്തി.

16 ദിവസങ്ങളിലായി നടന്ന ടൂര്‍ണ്ണമെന്റില്‍ 32 ടീമുകളാണ് മാറ്റു രച്ചത്.സമാപന ചടങ്ങില്‍ സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,പൊതുപ്രവര്‍ത്തകന്‍ ഭാവിക്ക,സനിക അനില്‍,ജോഗോ എറീന ഫുട്‌ബോള്‍ ടര്‍ഫ് മാനേജര്‍മാര്‍, സി എഫ്‌സി പ്രസിഡന്റ് നവാസ് ചിറക്കല്‍പ്പടി,സെക്രട്ടറി റംഷാദ്, ഫിറോസ്,നാസര്‍,നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!