കല്ലടിക്കോട്:തച്ചമ്പാറയില്‍ ദേശീയപാതയോരത്ത് മണ്ണെടുത്ത കുഴിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയുന്ന തിനായി പോലീസ് രേഖാ ചിത്രം പുറത്ത് വിട്ടു.രണ്ട് തരം ചിത്ര ങ്ങളാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്.മുന്‍വശത്തെ മുകള്‍ വരിയിലെ മൂന്ന് പല്ലുകള്‍ അല്‍പ്പം പൊന്തിയ നിലയിലാണ്.ആറടി ഉയരമുണ്ടെന്നാണ് മൃതദേഹം പോസ്റ്റ് മാര്‍ട്ടം ചെയ്ത പോലീസ് ഫോറന്‍സിക് സര്‍ജന്‍ വ്യക്തമാക്കിയിട്ടുള്ളത്.മധ്യത്തില്‍ നിന്നും വലതുവശത്തെ നാലാമത്തെ പല്ല് കുറ്റിപ്പലാണ്.സുന്നത്ത് കര്‍മ്മം നടത്തിയ ലക്ഷണങ്ങള്‍ ഉണ്ടെന്നുമാണ് സര്‍ജന്റെ അഭിപ്രായം. രേഖാ ചിത്രത്തില്‍ കാണുന്നയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 04924- 246103 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കല്ലടിക്കോട് പോ ലീസ് അറിയിച്ചു.

താഴെ തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപം ഫെബ്രുവരി അവസാന വാരമാണ് മൃതദേഹം കണ്ടെത്തിയത്.വസ്ത്രങ്ങളില്ലാതെ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് നിഗമനം.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം മണ്ണാര്‍ ക്കാട് ഡിവൈ എസ്പി ഇ സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ കല്ലടിക്കോട് പോലീസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി വരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!