പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ലഭിക്കാത്ത മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ- സര്‍ക്കാര്‍, പൊതു മേഖല ഓഫീസ് മേധാവികളും തങ്ങളുടെ ജീവനക്കാരുടെ വിവര ങ്ങള്‍ സഹിതം ജില്ലാ കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ മാര്‍ച്ച് 15ന് വൈകിട്ട് അഞ്ചിനു മുന്‍പായി നേരിട്ടെത്തി ഇലക്ഷന്‍ വിഭാഗ ത്തില്‍ നിന്നും ലഭിക്കുന്ന പ്രോഫോമയില്‍ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഉത്തരവിട്ടു. ഹാജരാകാത്ത മുഴുവന്‍ ഓഫീസ് മേധാവികള്‍ക്കുമെതിരെ കര്‍ശനമായ നടപടി സ്വീകരി ക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.