സിപിഎംസിപിഐ അഭിപ്രായവ്യത്യാസം മുതലെടുക്കാ മെന്ന് ആരെങ്കിലും ധരിച്ചാല്‍ വ്യാമോഹം: പികെ ശശി
മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷ ക്കാലത്തെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ കഴിയാത്ത തിനാല്‍ കള്ളപ്രചരണങ്ങള്‍ നടത്തുകയാണെന്നും ഇതിന് സഹായ കമായ രീതിയില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെ ന്നും സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ ഇ ഇസ്മായില്‍ പറഞ്ഞു.എല്‍ഡിഎഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം തിരഞ്ഞെ ടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരാ ളെ പോലും പട്ടിണി കിടത്താതെ കേരള ജനതയെ ചേര്‍ത്ത് പിടിച്ച സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും അദ്ദേഹം പറഞ്ഞു.
മണ്ണാര്‍ക്കാട് സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യ ത്യാസം മുതലെടുക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അ ത് വ്യാമോഹമാണെന്ന് കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിച്ച പി.കെ ശശി എംഎല്‍എ പറഞ്ഞു.മണ്ണാര്‍ക്കാട് മണ്ഡലം തിരിച്ച് പിടിക്കുന്നതിന് ഇടതുമുന്നണി ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
നേതാക്കളായ ഗിരിജ സുരേന്ദ്രന്,ജോസ് ബേബി,അഡ്വ.ജോസ് ജോസഫ്,ടി.എ.റസാഖ് മൗലവി,ടികെ സുബ്രഹ്മണ്യന്, ടി.ശെല്‍വ ന്,തങ്കച്ചന് പാക്കുളം,എസ്.ശിവപ്രകാശ്,യുടി രാമകൃഷ്ണന്,സിപി ബാബു,പി മണികണ്ഠന്,സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് എന്നി വര് സംസാരിച്ചു.
എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടന്നു.കെടിഎം ഹൈസ്കൂളിന് സമീപത്തായാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നത്.