പാലക്കാട്: ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെര ഞ്ഞെടുക്കാനുള്ള വോട്ടിംഗ് വ്യാഴാഴ്ച ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണി വരെയാണ് തെരെ ഞ്ഞെടുപ്പ്. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്.  അക്കാദമിയുടെ ഔദ്യോഗിക വെബ്സൈ റ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴി യും ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK (space) ഫിലിം കോഡ് എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേയ്ക്ക് വേണം അയക്കേണ്ടത് .

സിനിമകളുടെ പട്ടികയും കോഡ് നമ്പറുകളും ചുവടെ

ബിലേസുവർ (കോഡ്: IC001) ബേർഡ് വാച്ചിംഗ് (കോഡ്: IC002) ക്രോണിക്കിൾ ഓഫ് സ്പേസ് (കോഡ്: IC003) ചുരുളി (കോഡ്: IC004) ഡെസ്റ്റെറോ (ഫിലിം കോഡ്: IC005) ഹാസ്യം (കോഡ്: IC006) ,ഇൻ ബിറ്റ്വീൻ ഡയിങ് (കോഡ്: IC007) കോസ (കോഡ്: IC008) ലോൺലി റോക്ക് (കോഡ്: IC009) മെമ്മറി ഹൗസ് (കോഡ്: IC010) റോം (കോഡ്: IC011) ദി നെയിംസ് ഓഫ് ദ ഫ്ലവേഴ്സ് (കോഡ്: IC012) ദേർ ഈസ് നോ ഈവിൾ (കോഡ്: IC013) ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ് ഈസ് എ റിസറക്ഷൻ (കോഡ്: IC014)

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്കാരം മേളയുടെ സമാപനസമ്മേളനത്തിൽ സമ്മാനിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!