പാലക്കാട്:ഇരുപത് രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചക ളുടെ ഉത്സവത്തിന് വെള്ളിയാഴ്ച പാലക്കാടന്‍ മണ്ണില്‍ കൊടിയിറ ക്കം.വിവിധ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയതും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചതുമായ ചിത്രങ്ങള്‍ ഉള്‍പ്പടെ 80 സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ വൈഫ് ഓഫ് എ സ്‌പൈ ,ദ മാന്‍ ഹൂ സോ ള്‍ഡ് ഹിസ് സ്‌കിന്‍ ,ക്വാ വാഡിസ് ഐഡ ? ,ഡിയര്‍ കോമ്രേഡ്‌സ് ,റോം തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷക ഹൃദയം കവര്‍ന്നു.ചുരുളി ,ഹാസ്യം ,ബിരിയാണി തുടങ്ങിയ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.

വൈകിട്ട് ആറിന് പ്രിയാ തിയേറ്ററില്‍ നടക്കുന്ന സമാപനസമ്മേളന ത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാകും . അക്കാഡമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ആര്‍ ട്ടിസ്റ്റിക് ഡയറക്റ്റര്‍ ബീനാ പോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. അക്കാഡമി നിര്‍വ്വാഹക സമിതി അംഗങ്ങളായ സിബിമലയില്‍, വി കെ ജോസഫ് ,സെക്രട്ടറി അജോയ്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും .സമാ പന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തില്‍ സുവര്‍ണ്ണചകോര ത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.അഞ്ചു തിയേറ്ററുകളി ലായി 19 ചിത്രങ്ങളാണ് പാലക്കാട്ടെ മേളയുടെ അവസാന ദിവസ ത്തില്‍ പ്രദര്‍ശനത്തിനുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!