പാലക്കാട്: ചലച്ചിത്ര മേഖലയിൽ ശക്തമായ സ്ത്രീ സാന്നിധ്യം അ നിവാര്യമെന്നും സ്ത്രീകളുടെ പ്രതികരണങ്ങൾക്കും അഭിപ്രായങ്ങ ൾക്കും സിനിമാ രംഗത്ത് കൂടുതൽ ഇടം നൽകണമെന്നും ഓപ്പൺ ഫോറം . ചലച്ചിത്ര രംഗത്തു നിരവധി സ്ത്രീകൾ പ്രവർത്തിക്കുന്നു ണ്ട് . പക്ഷെ ചുരുക്കം പേർക്കൊഴികെ പ്രവൃത്തി സ്വാതന്ത്ര്യം ലഭ്യ മല്ലെന്നും സജിതാ മഠത്തിൽ പറഞ്ഞു .
പുരുഷാധിപത്യത്തിനു കീഴിൽ ജോലിചെയ്യേണ്ടവരായി സ്ത്രീകൾ മാറുകയാണ് . സ്ത്രീ പ്രാധിനിത്യം വർധിച്ചിട്ടും ഈ രീതിയിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഡോ. അനു പാപ്പച്ചൻ പറഞ്ഞു . സ്ത്രീ ശബ്‌ദങ്ങൾക്കും സിനിമാ രംഗത്ത് ഇടമുണ്ടാകണമെന്നും ആവി ഷ്കാരസ്വാതന്ത്ര്യം അനിവാര്യമാണെന്നും ഡോ . സംഗീത ചേന്നാമ്പു ള്ളി പറഞ്ഞു.
ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാ പോൾ ,ഡോ. മുഹമ്മദ് റാഫി ,ഡോ . മേഘാ രാധാകൃഷ്ണൻ അനഘ കോമളൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.