അഗളി:കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ബാങ്കിംഗ് ഭേദഗതി നിയമം പിന്‍വലിക്കുക,സഹകരണ മേഖലയെ സംരക്ഷിക്കാന്‍ എല്‍ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പുവരുത്തുക എന്ന മുദ്രാവാ ക്യങ്ങളുമായി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) നടത്തുന്ന ജില്ലാ വാഹനപ്രചരണ ജാഥക്ക് അട്ടപ്പാടി ഗൂളിക്കടവില്‍ നിന്നും തുടക്കമായി. സിപിഎം ഏരിയാ സെക്രട്ടറി സി.പി.ബാബു ഉദ്ഘാടനം ചെയ്തു.
വി.കെ ജയിംസ് അധ്യക്ഷനായി.ജാഥാ ക്യാപ്റ്റന്‍ ആര്‍ സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം ഗോപാലകൃഷ്ണന്‍,സുരേഷ് കുമാര്‍, വിജയന്‍ മഠത്തില്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അനീ ഷ്,എന്‍.പി.ഷാജന്‍ എന്നിവര്‍ സംസാരിച്ചു.വിഎസ് ജോസ് സ്വാഗതവും സ്വാഗത സം ഘം കണ്‍വീനര്‍ സുരേഷ് ബാബു നന്ദിയും പറഞ്ഞു.
മാര്‍ച്ച് 5,6 തിയ്യതികളില്‍ ജാഥ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.അഞ്ചിന് രാവിലെ 9 മണിക്ക് മുണ്ടൂരില്‍ നിന്നും പര്യടനം ആരംഭിക്കുന്ന ജാഥക്ക് 10 മണിക്ക് മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് സ്വീകരണം നല്‍കും.തുടര്‍ന്ന് ശ്രീകൃ ഷ്ണപുരം, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം ടൗണ്‍,ഷൊര്‍ണൂര്‍ എസ് സി ബി, പട്ടാമ്പി-കൊപ്പം എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം തൃ ത്താലയില്‍ സമാപിക്കും.ആറിന് കൊല്ലങ്കോട് നെന്‍മാറ ടൗണില്‍ നിന്നും പര്യടനമാരംഭിച്ച് ചിറ്റൂര്‍ ടൗണ്‍,പുതുശ്ശേരി കല്ലുകൂട്ടിയാല്‍, പാലക്കാട്,കണ്ണാടി, കോട്ടാ യി,ആലത്തൂര്‍ എന്നിവടങ്ങളിലെ സ്വീക രണത്തിന് ശേഷം വടക്ക ഞ്ചേരിയില്‍ സമാപിക്കും.സമാപന പൊ തുയോഗം സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.