അലനല്ലൂര്‍:സാന്ത്വന പരിചരണ രംഗത്ത് ജില്ലയില്‍ മികച്ച പ്രവര്‍ത്ത നങ്ങള്‍ നടത്തുന്ന എടത്തനാട്ടുകര പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി എം. എസ്. എസ് പാലക്കാട് ജില്ലാ കമ്മിറ്റി മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍ സംഭാവന നല്‍കി.എം.എസ് എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ നടത്തിവരുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ എം.എസ്.എസ് ജില്ലാ പ്രസിഡണ്ട് എം.പി.എ.ബക്കറും സെക്രട്ടറി എം.കെ.അബ്ദുറഹ്മാനും പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ക്ക് പ്രിന്റര്‍ കൈമാ റി.പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ റഷീദ് ചതുരാ ല, സെക്രട്ടറി എ. എം.സക്കീര്‍,എം.എസ്.എസ് സംസ്ഥാന കൗണ്‍സി ലര്‍ ഹമീദ് കൊമ്പത്ത്,യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ. എച്ച്.ഫഹ ദ്,ജനറല്‍ സെക്രട്ടറി കെ.എ.ഹുസ്‌നിമുബാറക്,സി.ഷൗക്കത്തലി,ടി.കെ.അന്‍സാര്‍,കെ.അഫ്‌സല്‍,സി.ബഷീര്‍,സി.സിദ്ധീഖ്,കരീം വാഴക്കാട്,വി.പി.റഹീസ്,പി.പി.ഫവാസ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!